Ticker

6/recent/ticker-posts

മ്യാൻമർ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയർന്നു. ഇതുവരെ 694 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ


മ്യാൻമറിനെയും തായ്ലൻഡിനെയും വിറപ്പിച്ച ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ 694 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ


1,670 പേർക്ക് പരിക്കേറ്റു. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രാദേശിക സമയം വെള്ളി പകൽ 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായി. മാൻഡലെ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Post a Comment

0 Comments