Ticker

6/recent/ticker-posts

ഗാസയിൽ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഇന്നലെ 29 പലസ്‌തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു

ജറുസലം: ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഇന്നലെ 29 പലസ്‌തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തിലെ കൂട്ടക്കുരുതിയില്‍  മരണപെട്ടവരുടെ എണ്ണം 436 ആയി. മധ്യഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യുഎന്‍ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
 
ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 183 പേര്‍ കുട്ടികളാണ്. ആക്രമണത്തിന് തുടക്കം കുറിച്ചിട്ടെയുള്ളൂവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. വടക്കന്‍ ഗാസയിലെ ബെയ്‌ത്ത് ഹനൂം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് എന്നിവിടങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ട് കഴിഞ്ഞു. ഇതുസംബന്ധിച്ച് ലഘുലേഖകളും സൈന്യം ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇസ്രയേല്‍ പോര്‍വിമാനങ്ങളിലെത്തിയാണ് സൈന്യം ലഘുലേഖ വിതറി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയുടെ വാതില്‍ അടച്ചിട്ടില്ലെന്ന് ഹമാസ് വക്താവ് താഹിര്‍ അല്‍ നോനോ പറഞ്ഞു.

ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധം

വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഗാസയില്‍ വീണ്ടും ആക്രമണം ആരംഭിച്ച ഇസ്രയേലിനെതിരെ പ്രതിഷേധവുമായി പലസ്‌തീന്‍ ജനത രംഗത്തെത്തി. ജറുസലമിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ജനങ്ങള്‍ പ്രതിഷേധ റാലി നടത്തി. ഇസ്രയേല്‍ നടപടിക്കെതിരെ തെരുവിലിറങ്ങാന്‍ പ്രതിപക്ഷ നേതാവ് യയ്‌ര്‍ ലപീദ് ജനങ്ങളോട് ആഹ്വാനം ചെയ്‌തു. ഇസ്രായേലിൻ്റെ

Post a Comment

0 Comments