Ticker

6/recent/ticker-posts

കാസർകോട് നിന്ന് കാണാതായ 15 കാരിയെയും അയൽവാസിയെയും കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 കാസര്‍ഗോഡ് പൈവളിഗയിൽ നിന്നും കാണാതയ 15കാരിയേയും അയൽവാസിയായ പ്രദീപ് (42)നേയും മരിച്ച നിലയിൽ കണ്ടെത്തി.  
പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ തെച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തിൽ ഇരുവരേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് വീണ്ടും തെരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലർച്ചെ മൂന്നരയോടെയാണ് പെൺകുട്ടിയെ കാണാതായതെന്ന് കണ്ടെത്തിയത്.
ഇതേ ദിവസം തന്നെ പ്രദേശവാസായായ പ്രദീപിനേയും കാണാതായിരുന്നു. ഇയാൾ ഓട്ടോ ഡ്രൈവറാണ്. പെൺകുട്ടിയോടും കുടുംബത്തോടും ഏറെ അടുപ്പമുണ്ടായിരുന്നതായി പറയുന്നു   പ്രദീപിനെ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.

Post a Comment

0 Comments