Ticker

6/recent/ticker-posts

ക്വാറി ഖനനത്തിനെതിരെ ജനകീയ പ്രതിരോധം : പുറക്കാമലയിൽ 15കാരന് പോലീസിൻന്റെ ക്രൂരമർദ്ദനത്തിൽ വ്യാപക പ്രതിഷേധം



മേപ്പയ്യൂർ: പുറക്കാമലയിൽ ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം തടഞ്ഞതിനെ തുടർന്ന്

ക്വാറി മാഫിയയെ സംരക്ഷിക്കാനെത്തിയ പോലീസ് സംഘം 15കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് വാനിൻ കയറ്റുകയും അക്രമിക്കുകയും ചെയ്തതിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 


 മേപ്പയൂർ പോലീസിന്റെ കിരാതമായ നടപടിയിൽ പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഹമീദ് എടവരാട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പൊലീസ്‌ മേധാവിക്കും ബാലാവകാശ കമ്മീഷനും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.


Post a Comment

0 Comments