Ticker

6/recent/ticker-posts

കോട്ടത്തുരുത്തി സംരക്ഷിക്കാൻ 1.40 കോടിയുടെ ഭരണാനുമതിയായി


പയ്യോളി ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തി യ പദ്ധതിക്ക് ഭരണാനുമതിയായതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു.  കെ ദാസൻ എംഎൽഎയുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട് . പുഴയിലെ ശക്തമായ വേലി യേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്നസ്ഥിതിയുണ്ടായ പ്പോഴാണ് കഴിഞ്ഞ സർക്കാറിൻ്റെ  കാല ത്ത് ആദ്യഘട്ടം പ്രവൃത്തി പൂർത്തിയാക്കി യത് . ഇതിൻ്റെ രണ്ടാംഘട്ട പ്രവൃത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത് . ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനു മതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതികഅനുമതികൂടിലഭിച്ചാൽ ടെണ്ടർചെയ്ത്പ്രവൃത്തിആരംഭിക്കാനാവുമെന്നും എംഎൽഎ അറിയിച്ചു.

Post a Comment

0 Comments