Ticker

6/recent/ticker-posts

12 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിജയം ആഘോഷത്തിമർപ്പിൽ


ദുബായ്: 12 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിജയം ആഘോഷത്തിമർപ്പിൽ ആവേശം നിറഞ്ഞ മത്സരത്തിൽ
മൂന്നാം തവണയും ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായി. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുന്ന കഴ്ചക്കാണ് ദുബായ് സാക്ഷിയാകേണ്ടി വന്നത്. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.കളിയുടെ അവസാനഘട്ടം ആവേശം വിതച്ചാണ് കടന്നുപോയത് ഒടുവിൽ കപ്പിൽ മുത്തമിട്ട് താരങ്ങൾ ആഹ്ലാദം പങ്കിട്ടു

Post a Comment

0 Comments