Ticker

6/recent/ticker-posts

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 11 മുതൽ 20 വരെ

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 11 മുതൽ 20 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു .മാർച്ച് 17ന് രാത്രി 6 10 നും. 7-10 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ശ്രീ കുന്നിമoത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ഊരാളൻമാർ കൊടിയേറ്റ കർമ്മം നിർവ്വഹിക്കും. ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് കെ അശോകൻ.സെക്രട്ടറി അഡ്വ.പ്രവീൺ കുമാർ പി ടി. ട്രഷറർ എം പി അശോകൻ.ജോ.സെക്രട്ടറി പ്രജീഷ് പറമ്പിൽ .ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻറ് രജിലേഷ് വി ടി.സെക്രട്ടറി ആദിഷ് ആർ കെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments