Ticker

6/recent/ticker-posts

ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് സർക്കാറുകൾ അവഗണന തുടരുന്നു -ടി. നാസർ

 


കൽപ്പറ്റ :ചൂരൽമല മുണ്ടക്കൈ ദുരിത ബാധിതരോട് കേന്ദ്ര-സംസ്ഥാന 

സർക്കാറുകൾ അവഗണന തുടരുകയാണെന്നും അവരുടെ നീതി ക്ക് വേണ്ടി പൊതുജനങ്ങൾ രംഗത്തിറങ്ങണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.നാസർ. 

ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചന രഹിതമാക്കുക

എന്ന മുദ്രവാക്യമുയർത്തി എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 21ന് വൈകിട്ട് 4. 30 ന് മേപ്പാടിയിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന പരമ്പരയുടെ പ്രചരണാർഥം 2025ഫിബ്രവരി 14, 15 തിയ്യതികളിലായി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കരീം നയിച്ച വാഹനജാഥയുടെ സമാപന പൊതുസമ്മേളനത്തിൽ കൽപ്പറ്റയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സഹായം നൽകുന്നതിന് പകരം ധാരാളം ഉപാധികളോടെ വായ്പ അനുവദിക്കുകയും അത് 2025 മാർച്ച്‌ 31 ന് മുൻപ് ചിലവഴിക്കുകയും ചെയ്യണമെന്നും ഓർഡർ ഇറക്കിയിരിക്കുകയാണ്.


ഇത് തീർത്തും അപഹാസ്യവും ദുരിത ബാധിതരെ അപമാനിക്കലുമാണ്. കേരള സർക്കാർ ആവട്ടെ ദുരിത ബാധിത മേഖലയിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മറ്റും അതിജീവിതരുടെ ബാക്കിയുള്ള കൃഷിയിടങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം ബാക്കിയുള്ള സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള അടിയന്തരനടപടികൾ സർക്കാർ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 14 ന് വടുവഞ്ചാലിലിൽ നിന്നും ആരംഭിച്ച് 15 ന് കൽപ്പറ്റ യിൽ അവസാനിച്ച വാഹന ജാഥയെ പൊതു ജനങ്ങൾ വളരെ ആവേശപൂർണമാണ് ഏറ്റെടുത്തത്.

ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌, ട്രഷറർ സുബൈർ കെ.പി, ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ, മണ്ഡലം ഭാരവാഹികളായ ജാഫർ മേപ്പാടി, റസാക്ക് MA, ജാഫർ വി. റഷീദ് ബാലുശ്ശേരി, അബ്ദു റസാഖ് കുട്ടമംഗലം മഹറൂഫ് മേപ്പാടി,മുഹമ്മദ് റാഫി റിപ്പൺതുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.



Post a Comment

0 Comments