Ticker

6/recent/ticker-posts

തിക്കോടി കൃഷിഭവനിൽ ബയോ ഫാർമസി പദ്ധതി ഉദ്ഘാടനം ചെയ്തു




തിക്കോടി ഗ്രാമ പഞ്ചായത്ത്‌ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ ഫാർമസിയുടെ ഉദ്ഘാടനം  തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ശ്രീമതി ജമീല സമദ് നിർവഹിച്ചു 


കർഷകരുടെ കൃഷിയിടത്തിലെ  കീട രോഗാക്രമണവുമായി ബന്ധപ്പെട്ട്   ഫീൽഡ് തല പരിശോധന നടത്തി കർഷകർക്ക് ആവശ്യമായ ജൈവ -രാസ കീടനാശിനികൾ, വളർച്ചത്വരകങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ബയോ ഫാർമസി കൊണ്ട് ഉദ്ദേശിക്കുന്നത്.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രനില സത്യൻ  അധ്യക്ഷത വഹിച്ചു 

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ  വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി 
ചെയർപേഴ്സൺ ശ്രീമതി ഷക്കീല 
വാർഡ് മെമ്പർ  വിബിത ബൈജു 
പെസ്റ്റ്  സ്കൗട്ട് അശ്വതി എന്നിവർ പങ്കെടുത്തു.   കൃഷി ഓഫീസർ  അഞ്ജന രാജേന്ദ്രൻ സ്വാഗതവും   കൃഷി അസിസ്റ്റന്റ്  ശ്രീരാജ്.പി നന്ദിയും രേഖപ്പെടുത്തി.




Post a Comment

0 Comments