Ticker

6/recent/ticker-posts

പിണറായി സർക്കാർ കൊള്ള സംഘമായി അധപതിച്ചു ഐ മൂസ്സ

 


സാധാരണക്കാരൻ്റെയും പാവപ്പെട്ടവരുടേയും പോക്കറ്റടിക്കുന്ന കൊള്ള സംഘമായി പിണാറായി നേതൃത്വംനൽകുന്ന ഇടത് സർക്കാർ അധ:പതിച്ചതായി കെ പി സി സി സെക്രട്ടറി ഐ. മൂസ്സ ആരോപിച്ചു.സംസ്ഥാന സർക്കാറിൻ്റെ ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിലും അന്യായമായ ഭൂനികുതി വർദ്ധനവിലും പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം


മണ്ഡലംകോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ജയേന്ദ്രൻ തെക്കെകുറ്റി അധ്യക്ഷത വഹിച്ച സമരത്തിന് അഭിവാദ്യങ്ങളർപ്പിച്ച്  മഠത്തിൽ നാണു,സന്തോഷ് തിക്കോടി,കെ.പി. രമേശൻ.പ്രേമാ ബാലകൃഷ്ണൻ,ജയകൃഷ്ണൻ ചെറുകുറ്റി, പി.കെ.ചോയി,രമചെറുകുറ്റി,ആർ.ടി. ജാഫർ,പി. വത്സരാജ്,ഉണ്ണികൃഷ്ണൻ വായാടി,എം.കെ വാസുദേവൻ,രാജീവൻ മഠത്തിൽ,ബിനു കാരോളി,ലിഷ.കെ. കെ,രതീഷ് കണ്ണലംകണ്ടി എന്നിവർ സംസാരിച്ചു


Post a Comment

0 Comments