Ticker

6/recent/ticker-posts

സി പി ഐ എം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ ഭാസ്കരൻ നിര്യാതനായി


തിക്കോടി: സി പി ഐ എം മുൻ തിക്കോടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:പി.കെ ഭാസ്കരൻ (79) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. തിക്കോടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ, ആർട്ടിസാൻസ് യൂണിയൻ CITU ജില്ലാ ട്രഷറർ, CPIM തിക്കോടി ടൗൺ ബ്രാഞ്ച് സെക്രട്ടറി, കൈരളി ഗ്രന്ഥശാല മുൻ സെക്രട്ടറി,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ CPIM തിക്കോടി ടൗൺ ബ്രാഞ്ച് മെമ്പറാണ്.
 ഭാര്യ :പി കെ നാരായണി ( സിപിഐഎം തിക്കോടി ടൗൺ ബ്രാഞ്ച് മെമ്പർ),
മക്കൾ: പി.കെ ശശികുമാർ ( ജനറൽ മാനേജർ പയ്യോളി അർബൻ ബാങ്ക്  ,CPIM തിക്കോടി ലോക്കൽ കമിറ്റിയംഗം, സെക്രട്ടറി KSKTU തിക്കോടി  മേഖല കമ്മിറ്റി)
പി.കെ സിന്ധു,
പി.കെ സുമേഷ്  (ഖത്തർ)
പി.കെ സുധിഷ്ഖ്രത്തർ)
മരുമക്കൾ :
ദീപ D ( CPIM ജില്ലാ കമ്മിറ്റി അംഗം , മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്)
മോഹനൻ കാക്കുനി
ഷിജില
രൻസി
സഹോദരങ്ങൾ: പി.കെ ഭാർഗവി (മേപ്പയ്യൂർ)
പി.കെ രാജേന്ദ്രൻ,
പി.കെ പത്മനാഭൻ
പി.കെ ശോഭന (ചേളന്നൂർ)
പരേതനായ പി.കെ അറുമുഖൻ
മൃതദേഹം നാളെ രാവിലെ 9 മണി വരെ തിക്കോടി ടൗണിന് സമീപമുള്ള പടിഞ്ഞാറെ കോഴിപ്പുനത്തിൽ വീട്ടിൽ പൊതുദർശനത്തിന് വെച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് കൈമാറും.

Post a Comment

0 Comments