Ticker

6/recent/ticker-posts

ആശുപത്രി ബിൽ അടക്കാം എന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി



കോഴിക്കോട് :  ആശുപത്രി ബിൽ അടക്കാം എന്ന് വാഗ്ദാനം നൽകി  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി 
കോഴിക്കോട് ആശുപത്രിയിൽ ആശുപത്രിയിൽ പിതാവിൻറെ ശാസ്ത്രക്രിയ കഴിഞ്ഞ് ബില്ലടക്കാൻ പണമില്ലാതെ കുഴങ്ങിയപ്പോഴാണ്  സഹായിക്കാം എന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയായ ആൾ രംഗത്തെത്തുന്നത്.

തുടർന്ന് താൻ ചാരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിദ്യാഭ്യാസം നൽകാമെന്നും പെൺകുട്ടിയോട് വാഗ്ദാനം ചെയ്തു. പിന്നീട് ഇയാൾ അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും വയനാട്ടിലേക്ക് പോകാം എന്നും അവിടെ റൂമെടുത്ത് താമസിക്കാം എന്നും പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ നടക്കാവ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.


Post a Comment

0 Comments