Ticker

6/recent/ticker-posts

ദുബൈ കെ എം സി സി പയ്യോളി മുനിസിപ്പൽ കമ്മറ്റി വീൽ ചെയർ വിതരണവും ഹസാന നിക്ഷേപകർക്ക് ലാഭ വിതരണവും നടന്നു

ദുബൈ കെ എം സി സി പയ്യോളി മുനിസിപ്പൽ കമ്മറ്റി വീൽ ചെയർ വിതരണവും ഹസാന നിക്ഷേപകർക്ക് ലാഭ വിതരണവും പുതിയ നിക്ഷേപ പദ്ധതിയായ വില്ലയുടെ ലോഞ്ചിങ്ങും നടത്തി. ഹസാന ലാഭവിതരണോൽഘാടനം ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് നടത്തി.ചടങ്ങിൽ മുനിസിപ്പൽ കമ്മറ്റിയുടെ മുൻ നിര നേതാക്കളായ അസീസ് സുൽത്താൻ. നിഷാദ് മൊയ്തു. സാജിദ് പുറത്തൂട്ട് എന്നിവരെ ആദരിച്ചു.



കെ എം സി സി ദുബൈ കോഴിക്കോട് ജില്ലാ സിക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ യോഗം ഉൽഘാടനം ചെയ്തു. പട്ടായി മൊയ്തീൻ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ആയ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ കെ.എം സി സി പ്രസിഡണ്ട് കെ.പി മുഹമ്മദ് ജില്ലാ സിക്രട്ടറി വി കെ കെ റിയാസ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം , സിക്രട്ടറി നിഷാദ് മൊയ്തു, അസീസ് സുൽത്താൻ, ടി ടി മുനീർ, സാജിദ് പുറത്തൂട്ട് , ഫസൽ തങ്ങൾ,ഷഫീഖ് സംസം, റാഷിദ് കാപ്പാട്, ഫാത്തിഹ് സി എന്നിവർ സംസാരിച്ചു
ഷംസീർ വി കെ സ്വാഗതവും ഫൈസൽ കാട്ടടി നന്ദിയും പറഞ്ഞു.






Post a Comment

0 Comments