Ticker

6/recent/ticker-posts

കോതമംഗലം ഗവ: എൽ പി സ്കൂൾ പുതിയ കെട്ടിടോദ്ഘാടനം


 കൊയിലാണ്ടി കോതമംഗലം ഗവൺമെൻറ് എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.  ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു.
രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌ റൂം അതിനോടൊപ്പം പാചകപുരയും ഉൾപ്പെടുന്നതാണ് പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വീണ്ടും ഫണ്ട് ആവശ്യമായതിനെ തുടര്‍ന്ന് എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 45 ലക്ഷം രൂപ കൂടെ അനുവദിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചത്.


പിഡബ്ല്യുഡി കൊയിലാണ്ടി സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്  ,
മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിജില പറവക്കൊടി, കെ ഷിജു,  ഇന്ദിര ടീച്ചർ,  കൗൺസിലർമാരായ എം ദൃശ്യ, ഷീന, വി പി ഇബ്രാഹിംകുട്ടി,  കെ കെ വൈശാഖ്,  വിദ്യാഭ്യാസ   ഉപഡയറക്ടർ   മനോജ് മണിയൂർ,  എഇഒ എം കെ മഞ്ജു ,  ബിപിസി എം മധുസൂദനൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് എ കെ സുരേഷ് ബാബു സ്വാഗതവും പ്രധാനധ്യാപകൻ പി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. 
ഉദ്ഘാടന സമ്മേളനത്തിനു ശേഷം സ്കൂളിൻ്റെ 140ാമത് വാർഷികാഘോഷം 'ഗാല 2025' ൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ

Post a Comment

0 Comments