Ticker

6/recent/ticker-posts

സിഐടിയു പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു.

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. ചരുവില്‍ ജിതിന്‍ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ്   കുത്തിയതെന്ന് സിപിഎം ആരോപിച്ചു. ഞായര്‍ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ചായിരുന്നു ആക്രമണം
ഇവിടെ വെച്ച് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു
  . ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. തുടയിലും വെട്ടേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിന്റെ മാതാവ്: ഗീത. പിതാവ്: ഷാജി.


Post a Comment

0 Comments