നവകേരള നിര്‍മിതിയില്‍ എപ്രകാരമാണ് ശാസ്ത്രത്തിന് ഇടപെടാന്‍ കഴിയുക എന്ന ചര്‍ച്ചകള്‍ ശാസ്ത്രഗവേഷണ സമൂഹത്തില്‍ നിന്നുയര്‍ന്നു വരണമെന്ന് സയന്റിസ്റ്റ് കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ജന്തുജന്യ രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന പരിശോധനകള്‍ കാര്യക്ഷമമായി ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ശാസ്ത്ര, ശാസ്ത്രഗവേഷണ മേഖലകളില്‍ കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാനും യുവജനത മികച്ച ഗവേഷണ സാധ്യതകള്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കുറയ്ക്കാനുമുള്ള ആശയങ്ങള്‍ ശാസ്ത്രജ്ഞരുമായി നടന്ന മുഖാമുഖത്തില്‍ ചര്‍ച്ചയായി. ശസ്ത്രരംത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഓരോ ജോലിയുടെയും സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകള്‍, ശാസ്ത്ര അധ്യാപക പരിശീലനം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ശാസ്ത്രജ്ഞര്‍ പങ്കുവെച്ചു. ശാസ്ത്രശാഖകളില്‍ വിദ്യാഭ്യാസം നേടി തൊഴില്‍ രഹിതരായി തുടരുന്ന സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഗവേഷണ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങള്‍ കാര്യക്ഷമമായും വ്യാവസായികാടിസ്ഥാനത്തിലും ഉയര്‍ത്താനുള്ള ക്രിയാത്മകമായ നടപടികള്‍ ആവിഷ്‌കരിക്കുക തുടങ്ങി നിര്‍ദേശങ്ങളും ഉയര്‍ന്നു. ശാസ്ത്രജ്ഞര്‍ പങ്കുവെച്ച നിര്‍ദേശങ്ങളും ആശങ്കകളും ഗൗരവത്തോടെ കാണുന്നതായി സംവാദത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം, ഭൗമ സൂചിക പദവി, കാര്‍ബണ്‍ ന്യൂട്രാലിറ്റി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സയമബന്ധിതമായ പദ്ധതികളും ദൗത്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ശാസ്ത്രജ്ഞരാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ നിര്‍വചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സര്‍ക്കാറിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയായിരുന്നു സംവാദത്തിന്റെ ലക്ഷ്യങ്ങള്‍. കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തൃശ്ശൂര്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട്, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്, ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് കോട്ടയം, കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം കോട്ടയം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി 140 ഓളം ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.