Ticker

6/recent/ticker-posts

സികെജി ചിങ്ങപുരം ഹൈസ്കൂളിലെ വിദ്യാർത്ഥിയെ തല്ലിച്ചതച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് വന്നത് ഗുരുതരമായ വീഴ്ച :വി പി ദുൽഖിഫിൽ

 


 

നന്തി സി കെ ജി ഹയർ സെക്കൻഡറി സ്കൂൾ  ചിങ്ങപുരം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ    ഒരുകൂട്ടം വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട്  പോലീസിൽ പരാതി നൽകിയിട്ടും  നടപടി സ്വീകരിക്കാൻ രണ്ടാഴ്ച വൈകിപ്പിച്ചത് ഗുരുതരമായ വീഴ്ചയാണ്.


പരാതി പറയാൻ വേണ്ടി  പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയ  മാതാവിനോടും ബന്ധുക്കളോടും  ഒത്തുതീർപ്പിലെത്താൻ  വേണ്ടി ശ്രമിക്കുന്ന അങ്ങേയറ്റം അപമാനകരമായ സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് .നടപടി എടുക്കാത്ത പോലീസിന്റെ  നിലപാടിൽ  പരാതിയുമായി എസ്പി ഓഫീസിൽ പോയ  മാതാവിനോടും അവരുടെ സഹോദരിയോടും തല്ലിച്ചതക്കുന്ന ദൃശ്യമുള്ള ഫോൺ   എസ്പി ഓഫീസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ  പാടില്ല എന്ന സമീപനം എടുത്തത് ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് .എസ്പിക്ക് പരാതി കൊടുത്തതിനുശേഷം ഇറങ്ങിവന്ന  ബന്ധുക്കളെ സ്വാധീനിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം .ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ് പി ക്ക് പരാതി കൊടുത്തു.വിദ്യാർഥികളുടെ  പ്രശ്നത്തിൽ പോലും പോലീസ് കാണിക്കുന്ന  അലംഭാവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് ദുൽഖിഫിൽ വി പി പ്രസ്താവനയിൽ അറിയിച്ചു




Post a Comment

0 Comments