Ticker

6/recent/ticker-posts

പയ്യോളി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്ര വും ഭാവന കലാവേദി & ഗ്രന്ഥാലയവും സംയുക്തമായി ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രം പയ്യോളിയും തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാൻസർ ജനകീയ ക്യാമ്പയിനും 
ക്ഷയരോഗ മുക്ത കേരളത്തിൻ്റെ ഭാഗമായി 
കഫ പരിശോധനയും തച്ചൻകുന്ന് ഭാവന കലാവേദിയിൽ നടന്നു 
30 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്യാമ്പിൽ പ്രഷർ, പ്രമേഹ പരിശോധനകൾ നടത്തി.മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ഹരിദാസൻ  ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു
ക്വാൻസർ ബോധവൽക്കരണ ക്ലാസ് 
ഡോ. സായ് ലക്ഷ്മ‌ി മെഡിക്കൽ ഓഫീസർ, യു.പി.എച്ച്.സി.പയ്യോളി നേതൃത്വം നൽകി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ  അബ്ദുള്ള,സുധീഷ്  ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. അജേഷ് കുമാർ എം  സ്വാഗതവും ജോഷി കെ.കെ  നന്ദിയും പറഞ്ഞു

Post a Comment

0 Comments