Ticker

6/recent/ticker-posts

സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി നേതാവ് സി.കെ. ജാനു.

കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി നേതാവ് സി.കെ. ജാനു രംഗത്ത് . രാജ്യത്തെ ​ഗോത്രവർ​ഗ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്നു, ബ്രാഹ്മണോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നുമാണ് സുരേഷ് ഗോപി നടത്തിയ വിവാദ പരാമർശം.
സുരേഷ് ​ഗോപിയുടേത് തരംതാണ പ്രസ്താവനയാണെന്നും ഇത്രകാലമായിട്ടും സുരേഷ്​ ​ഗോപിക്ക് യാഥാർഥ്യങ്ങൾ മനസിലായിട്ടില്ലെന്നുമാണ് സി.കെ. ജാനു വ്യക്തമാക്കിയത്.

Post a Comment

0 Comments