Ticker

6/recent/ticker-posts

മറന്നുവെച്ച പണം അടങ്ങിയ ബാഗ് ഉടമയ്ക്ക് നൽകി വീണ്ടും മാതൃകയാവുകയാണ് പയ്യോളിയിലെ ഓട്ടോ ഡ്രൈവർ അർഷാദ്


പയ്യോളി :  ഓട്ടോയിൽ മറന്നുവെച്ച പണം അടങ്ങിയ ബാഗ് ഉടമയ്ക്ക് ഏൽപ്പിച്ച് വീണ്ടും മാതൃകയാവുകയാണ് അയനിക്കാട് വലിയ പറമ്പത്ത് അർഷാദ്.


 ഇന്നലെ  വൈകിട്ട് 7 30 ഓടെയാണ് ഓട്ടോയിൽ ബാഗ് കണ്ടെത്തിയത് മുപ്പതിനായിരം രൂപയും എ ടി എം കാർഡും ആണ് ബാഗിൽ ഉണ്ടായിരുന്നത്. തുടർന്ന് ഓട്ടോയിൽ കയറിയ ആളുകളെ  പല വഴിക്കും അർഷാദ് അന്വേഷണം തുടങ്ങി  ഒടുവിൽ പത്തുമണിയോടെ  ഉടമയെ കണ്ടെത്തി തിരികെ നൽകി . അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപത്തുള്ള യുവതിയുടേതായിരുന്നു ബാഗ്  ഓട്ടോയിലാണ് മറന്നുവെച്ചതെന്ന് പണം തിരികെ നൽകിയപ്പോഴാണ് ഇവർ അറിയുന്നത്.
മുമ്പും ഓട്ടോയിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ലഭിച്ചതായി അർഷാദ് പറയുന്നു.


Post a Comment

0 Comments