Ticker

6/recent/ticker-posts

കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത റോഡുകളുടെ പ്രവൃത്തിയിലെ മെല്ലപ്പോക്ക് പ്രതിഷേധമുയരുന്നു


ജലീൽ പയ്യോളി

പയ്യോളി : കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിയെടുത്തത് മൂടിയെങ്കിലും പൂർവ്വസ്ഥിതിയിലാക്കുന്നതിലെ മെല്ലെ പോക്ക്  യാത്രാദുരിതത്തിന് കാരണമാകുന്നു.
 തിക്കോടി പഞ്ചായത്ത് പയ്യോളി മുൻസിപ്പാലിറ്റി അടക്കമുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ വിവിധ റോഡുകളാണ് കുടിവെള്ള പൈപ്പ് ലൈനുകൾക്ക് വേണ്ടി കുഴിയെടുത്ത ഭാഗമാണ് യാത്രാദുരിതം സൃഷ്ടിച്ചിരിക്കുന്നത്.പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടും മണ്ണിട്ട് മൂടിയ ഭാഗങ്ങൾ ടാർ ചെയ്ത് തുടങ്ങിയിട്ടില്ല വിവിധ ഘട്ടങ്ങളിലായി പ്രവർത്തി നടക്കുന്നതാണ് ദുരിതത്തിന് ഇടയാക്കുന്നത് മണ്ണിട്ട് മൂടി റോഡുകളുടെ പലഭാഗങ്ങളും പൂർണ്ണമായും ഇല്ലാതെയായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ  ബോളറുകൾ പാകിയത് റോഡിലേക്ക് പരന്നു കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.കുഴിയെടുത്ത് റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുക  എന്നത് കരാറുകാരുടെ ഉത്തരവാദിത്വം ആണ്. പ്രവർത്തിയിലെ മെല്ലെപോക്ക് ആക്ഷേപം ഉയർന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവാത്തത്പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്

Post a Comment

0 Comments