Ticker

6/recent/ticker-posts

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവർത്തക ടീസ്‌റ്റ സെതൽവാദാണ് മരണവാർത്ത പങ്കുവച്ചത്. 2006 മുതൽ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. എക്‌സിലൂടെ ടീസ്‌റ്റ സെതൽവാദ് മരണത്തിൽ അനുശോചിച്ചു.

2002ൽ ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിൽ വച്ചായിരുന്നു 68 പേർക്കൊപ്പം എസ്ഹാൻ ജാഫ്രിയും കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്ന് ഗുജറാത്ത് വംശഹത്യയിൽ ​അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പങ്കുണ്ടെന്നാരോപിച്ചും ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി രാജ്യത്തിന്‍റെ ശ്രദ്ധയിലേക്ക് വന്നത്.
ഗുൽബർഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമ പോരാട്ടത്തെ തുടർന്നായിരുന്നു. പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Post a Comment

0 Comments