Ticker

6/recent/ticker-posts

ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം :പരാതികൾ ഇന്ന് 5 മണിക്കുകളിൽ അറിയിക്കണം


കേരളത്തിലെ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) മൂന്നാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുളള താത്കാലിക സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ 'B.Pharm(LE)2024- Candidate Portal'-എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് സാധുവായ പരാതികൾ ഉളള പക്ഷം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന പരാതികൾ ഫെബ്രുവരി 16 വൈകിട്ട് 5 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300



.

Post a Comment

0 Comments