Ticker

6/recent/ticker-posts

27 കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി മകൾ വരച്ച ചിത്രം.

 


ഉത്തർപ്രദേശ്: ഝാന്‍സിയിൽ 27 കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രം. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകള്‍ വരച്ച ചിത്രത്തിൽ ദുരൂഹത ആരോപിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്  യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ സൊണാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു എന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുന്നതിനിടെയാണ് കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍.പപ്പ മമ്മിയെ കൊന്നു കെട്ടിത്തൂക്കിയെന്നാണ് കുട്ടി മൊഴി നല്‍കിയത്. ''പപ്പ മമ്മിയെ ആക്രമിച്ച് കൊന്നു. നിനക്ക് വേണമെങ്കില്‍ നീയും മരിച്ചോ എന്ന് എന്നോടും പറഞ്ഞു.''-ദര്‍ഷിത പോലിസിന് നല്‍കിയ മൊഴി പറയുന്നു. കൂടാതെ പ്രദീപ്, സോണാലിയെ ആക്രമിക്കുന്നത് ചിത്രമായി വരച്ച നോട്ട്ബുക്കും പോലിസിന് കൈമാറി.




Post a Comment

0 Comments