Ticker

6/recent/ticker-posts

ഫുട്‌ബോള്‍ മത്സരത്തിനിടെ പടക്കം പൊട്ടിച്ച സംഭവത്തിൽ 22 പേര്‍ക്ക് പരിക്ക്



മലപ്പുറം: അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിടയിലേക്ക് വീണ് 22 പേര്‍ക്ക് പരിക്ക്. മത്സരത്തിന് തൊട്ടുമുന്‍പുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപം ഇരുന്നവരിലേക്ക് പടക്കങ്ങള്‍  പൊട്ടിത്തെറിച്ച് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.


 

Post a Comment

0 Comments