Ticker

6/recent/ticker-posts

കീഴൂർ ഗവ: യുപി സ്‌കൂള്‍ 115ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും






പയ്യോളി : കീഴൂർ ഗവ:  യുപി സ്കൂളിൻറെ 115ാംവാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവുംകൊയിലാണ്ടി എംഎൽഎ  കാനത്തിൽ ജമീലഉദ്ഘാടനം ചെയ്തു.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ ദിനേശ് കുമാറിന് ഉപഹാരവും നൽകി.ചടങ്ങിൽ മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മുൻസിപ്പാലിറ്റി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രവർത്തികളുടെ ഉദ്ഘാടനവും നടന്നു.

യോഗത്തിൽ മാതാണ്ടി  അശോകൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.നഗരസഭാംഗങ്ങളായ  ഷജിമിനഅസൈനാർ, വടക്കയിൽ ഷഫീഖ് , 
കാര്യാട്ട് ഗോപാലൻ ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയായ കാട്ടുകണ്ടി കുഞ്ഞബ്ദുള്ളയെ ചടങ്ങിൽ ആദരിച്ചു.കെ വി കരുണാകരൻ , എം വി ബാബു , മുഹമ്മദലി  മത്തത്ത് , കാര്യാട്ട് നാരായണൻ .ചന്ദ്രൻ കണ്ടോത്ത് ,രബീഷ് ആണിയത്തൂര് ,പ്രബിത , ചന്ദ്രൻ നമ്പ്യേരിഎന്നിവർ സംസാരിച്ചു.
എം എ വിജയൻ സ്വാഗതവുംകെ എം ശ്രീനി നന്ദിയുംപറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ 
വിവിധ കലാപരിപാടികളും അരങ്ങേറി.


Post a Comment

0 Comments