Ticker

6/recent/ticker-posts

സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ (SASK ) സംസ്ഥാന കമ്മറ്റി യോഗം ചേർന്നു

 തിക്കോടി :സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ  (SASK ) സംസ്ഥാന കമ്മറ്റി യോഗം ചേർന്നു.
തിക്കോടി  എം . ചേക്കൂട്ടി ഹാജി സ്മാരക സൗദത്തിലെ പി.വി.അബൂബകർ സാഹിബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് അനസ് ഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം സി പി ഇസ്മയിൽ ഉൽഘാടനം ചെയ്തു. സംസ്ഥാന സിക്രട്ടറി റഫീഖ് പാലക്കാട് വിഷയാവതരണം നടത്തി. ജോയന്റ് സിക്രട്ടറി ജോയ് മുന്നൂർ സ്വാഗതവും നൗഷാദ് പി വി . നന്ദിയും പറഞ്ഞു.
 സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ
1, ടാക്സ് ക്ഷേമനിധി എന്നിത്യാദി കാര്യങ്ങൾ മുൻനിർത്തി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം കൊടുക്കാൻ തീരുമാനിച്ചു
2, ജില്ലാ കമ്മിറ്റികൾ ഇല്ലാത്ത ജില്ലകളിൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാരെ ആഡ് ചെയ്തുകൊണ്ട് ഒരു മാസത്തിനകം ജില്ലാ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു
3, മീറ്റർ സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ലീഗൽ മെട്രോളജിയിൽ നിവേദനം കൊടുക്കുന്നതിന് വേണ്ടിയും തീരുമാനിച്ചു

Post a Comment

0 Comments