Ticker

6/recent/ticker-posts

ഇംഗ്ലീഷ് പoനത്തിന് നൂതന വഴികളുമായി എസ് എൻ ബി എം ഗവ.യു പി സ്കൂൾ

ഇംഗ്ലീഷ് പoനത്തിന് നൂതന വഴികളുമായി എസ് എൻ ബി എം ഗവ.യു പി സ്കൂൾ
പയ്യോളി: ഇംഗ്ലീഷ് പoനത്തിന് വൈവിധ്യമാർന്ന വഴികളുമായി മേലടി ശ്രീ നാരായണ ഭജനമഠം ഗവ.യു പി സ്കൂൾ. കോഴിക്കോട് ഡയറ്റിൻ്റെ നേതൃത്വത്തിൽ യുപി ക്ലാസുകളിൽ ഇംഗ്ലീഷ് പ0നം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആവിഷ്കരിച്ച ഇഎൽ ഇ പി - ( ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെൻ്റ് പ്രോഗ്രാം) -ൻ്റെ  ഭാഗമായി സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി  ഇംഗ്ലീഷ് ഫെസ്റ്റ് - ഇൻഗ്ലോറിയ 2K 25 -സംഘടിപ്പിച്ചു. മേലടി ഉപജില്ലയിൽ ഇ എൽ ഇ പി പ്രോഗ്രാം നടത്തി വരുന്ന ഏക വിദ്യാലയമാണ് എസ്എൻ ബി എം സ്കൂൾ.
 വെൽക്കം സോങ്ങ് ,കൊറിയോഗ്രഫി, റീഡേഴ്സ് തിയറ്റർ, സ്കിറ്റുകൾ, പരസ്യചിത്രീകരണം, സ്റ്റോറി ടെല്ലിങ്ങ് ,കുക്കറി ഷോ, ഗ്രൂപ്പ് ഡാൻസ്, മോണോആക്റ്റ്, അശ്വമേധം, സ്റ്റോറി മെയ്ക്കിങ്ങ് ,റോൾ പ്ലേ ,റെസിറ്റേഷൻ.. തുടങ്ങി നിരവധി പരിപാടികളാണ് ഇംഗ്ലീഷ് ഫെസ്റ്റിൽ അരങ്ങേറിയത്. ഫെസ്റ്റിൻ്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ എം.സി.പ്രമോദ് നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് വി.കെ.മുനീർ, സിന്ധു എൻ ,ഷൈനി എസ് എൻ , അഞ്ജലി കെ നമ്പ്യാർ, സംഗീത എം.പി,അഞ്ജലി, വൈഗ വൈഷ്ണവി, ശ്രീലയ എസ്, അനാമിക ആർ എസ്,ശിഖപ്രമോദ്, തുടങ്ങിയവർ സംസാരിച്ചു.ഇ എൽ ഇ പി ട്രെയിനർ അഞ്ജലി കെ നമ്പ്യാർ, അധ്യാപികമാരായ ഷൈനി എസ് എൻ ,സംഗീത എ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments