Ticker

6/recent/ticker-posts

കൊയിലാണ്ടി ഗീതാ വെഡിങ് സെന്ററിന്റെ കിച്ചണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി.

കൊയിലാണ്ടി: ഗീതാ വെഡിങ് സെന്ററിന്റെ കിച്ചണിൽ  ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിൽ  തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് കൊയിലാണ്ടി   തീപിടിച്ചത്.
ജീവനക്കാർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിൽ തീ പടരുകയായിരുന്നു. ഉടൻതന്നെ  വെഡിങ് സെന്ററിലെ   ജീവനക്കാർ DCP എക്സ്റ്റിങ്ങുഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. 

വിവരം കിട്ടിയതിനെ തുടർന്നു കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന വാഹനം എത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു.
 സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ ASTO അനിൽകുമാർ പി എം GR:ASTO മജീദ് എം, FRO മാരായ ഹേമന്ത് ബി,ബിനീഷ് കെ,നിധിപ്രസാദ് ഇ എം,അനൂപ്  എൻ പി,ഷാജു കെ,ഇന്ദ്രജിത്ത് ഐ,ഹോം ഗാർഡ്മാരായ സോമകുമാർ,ടിപി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments