Ticker

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി

 

പയ്യോളി : വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി . പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് രാജ അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഷമീർ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡൻറ് ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി . യൂണിറ്റ് സെക്രട്ടറി ജി . ഡെനിസൺ റിപ്പോർട്ട് അവതരിപ്പിച്ചു . ആര്യകൽപ്പ ആയുർവേദ ഉടമ ഡോ : വേണുഗോപാൽ , ചാർട്ടേഡ്
അക്കൗണ്ടൻറ് അബ്ദുൽ ഗഫൂർ ,  രത്നവ്യാപാരി ദിലീപ്. ആർ. പൂവത്തിൽ , ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് സന യാസിർ, ഗസൽ ഗായിക നമ്രത ഒതയോത്ത് 
എന്നിവരെ പരിപാടിയിൽ ആദരിച്ചു. 
തുടർന്ന് മരണപ്പെട്ട വ്യാപാരികൾക്കുള്ള ആശ്വാസ്  ധനസഹായ പദ്ധതിയായ 10 ലക്ഷം രൂപയുടെ ചെക്ക് കൊയിലാണ്ടി കൊല്ലം സ്വദേശിയായ വ്യാപാരിയുടെ കുടുംബത്തിന് കൈമാറി . ആശ്വാസ്  ചെയർമാൻ കെ. വി. എം. കബീർ പദ്ധതിയുടെ വിശദീകരണം നടത്തി .
ജില്ലാ സെക്രട്ടറി സുനിൽകുമാർ , യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര , ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുൽസലാം , ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മണിയോത്ത് മൂസ്സ , അബ്ദുൽസലാം വടകര ,  ജില്ലാ വൈസ് പ്രസിഡണ്ട് കെ. ടി. വിനോദ് , ബാബുമോൻ മനാഫ് കാപ്പാട് , ജില്ല വനിതാവിംഗ് പ്രസിഡൻറ് സരസ്വതി , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.സി. സുനൈദ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എം. ഫൈസൽ സ്വാഗതവും യൂണിറ്റ് ട്രഷറർ രവീന്ദ്രൻ അമ്പാടി നന്ദിയും പറഞ്ഞു. 
 . തുടർന്ന് ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് പ്രദർശനം ,  സിറാജ് തുറയൂരിൻ്റെ കോമഡി ഷോ , നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവ അരങ്ങേറി .

Post a Comment

0 Comments