കണ്ണൂർ: മരിച്ചെന്ന് കരുതി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ വയോധികനിൽ ജീവന്‍റെ തുടിപ്പ്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത് പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് (67) മരണത്തില്‍ നിന്നും'.ജീവൻ തുടിച്ചത്
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന പവിത്രന് മൂന്നോ നാലോ ദിവസത്തെ ആയുസ് മാത്രമാണ് ആശുപത്രി അധികൃതർ നൽകിയത്. പ്രതീക്ഷ നഷ്‌ടപ്പെട്ടതോടെ കുടുംബം വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു. ആംബുലൻസിൽ തിങ്കളാഴ്‌ച കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. യാത്രമധ്യേ മരിച്ചെന്ന് കരുതി ബന്ധുക്കൾ പത്രത്തിൽ ഉൾപ്പടെ വാർത്തയും നൽകി.
വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ച് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്
മോർച്ചറി തുറക്കാൻ ടെക്‌നീഷ്യനെ കാത്തുനിന്ന എകെജി ആശുപത്രിയിലെ അറ്റൻഡർ ജയനാണ് ജീവൻറെ കണിക ആദ്യം കണ്ടത്. മോർച്ചറിയിലേക്ക് കയറ്റാൻ പുറത്തു നിർത്തിയ ആളിന്‍റെ കൈ പതിയെ അനക്കുന്നു. പിന്നാലെ ഡോക്‌ടറെ എത്തിച്ചു പൾസ് പരിശോധിക്കുമ്പോഴേക്കും ജീവന്‍റെ തുടിപ്പ് കണ്ടെത്തുകയും നേരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എകെജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.