Ticker

6/recent/ticker-posts

പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യക്ക് പീഡനം യുവാവ് പിടിയില്‍

തൃശൂര്‍: പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. കരാഞ്ചിറ നായരുപറമ്പില്‍ വിഷ്ണുവിനെയാണ് (31) പിടികൂടിയത്. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ E.R ബൈജുവും സംഘവും ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെണ്‍കുട്ടി ആയെന്നതിന്റെ പേരിലും വിഷ്ണു ഭാര്യ മൂനുവിനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി.

ഭാര്യയെ ഇയാള്‍ നിരന്തരം ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. കൂടാതെ മാനസികമായും പ്രയാസപ്പെടുത്തും. പെണ്‍കുട്ടി ജനിച്ചതിന്റെ പേരില്‍ എപ്പോഴും കുത്തുവാക്കുകള്‍ പറയുമായിരുന്നുവെന്നും ക്ഷമനശിച്ചത് കൊണ്ടാണ് ഭാര്യ എല്ലാം തുറന്നുപറഞ്ഞതെന്നുമാണ് പൊലിസ് അറിയിച്ചത്.

Post a Comment

0 Comments