Ticker

6/recent/ticker-posts

രാഷ്ട്രീയ പ്രവർത്തനംകാരുണ്യ സാമൂഹികപ്രവർത്തനം കൂടിയാവണമെന്ന് തെളിയിച്ചതായി രമേശ്‌ ചെന്നിത്തല

പേരാമ്പ്ര.രാഷ്ട്രീയ പ്രവർത്തനംകാരുണ്യ സാമൂഹികപ്രവർത്തനം കൂടിയാവണമെന്ന് തെളിയിച്ചു കൊടുത്തുകൊണ്ട് മാതൃകയാണ് പുറ്റംപൊയിൽ കോൺഗ്രസ്‌ കമ്മിറ്റിയെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.
ഭിന്നശേഷി കുടുംബമായ സഫിയക്ക് നിർമിച്ചു നൽകിയ ആസാദ് മൻസിൽ 
 മുൻ പ്രതിപക്ഷ നേതാവ്
രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
  പേരാമ്പ്രപഞ്ചായത്ത്‌        ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളോടു കാണിക്കുന്ന അവഗണനക്കെതിരെ പേരാമ്പ്ര പഞ്ചായത്തിലെ എട്ടാം വാർഡ് പുറ്റം പൊയിലിലെ ഭിന്നശേഷിക്കാരായ ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകാൻ പുറ്റം പൊയിൽ കോൺഗ്രസ് പ്രവർത്തകർതയ്യാറാവുകയായിരുന്നു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോകതൃ ലിസ്റ്റിൽ ആറാം സ്ഥാനവും, എട്ടാം വാർഡിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരുമായിരുന്നു ദമ്പതികൾ. പലപ്രാവശ്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയെങ്കിലും വീട് ലഭ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചില്ല. തുടർന്നാണ് ഒരു വർഷം മുൻപ് ദമ്പതിമാർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്  കോൺഗ്രസ് പ്രവർത്തകർ മുൻകൈയെടുത്ത്  പ്രവർത്തനമാരംഭിച്ചത്. 
വാർഡ് മെമ്പർ കൂടിയായ ഡി സി സി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അധ്യക്ഷനായി.
ചടങ്ങിൽ   ഷാഫി പറമ്പിൽഎം പി ,  
 കെ. ബാലനാരായണൻ,രാജൻ മരുതേരി, പുതുക്കൂടി അബ്ദുറഹ്മാൻ, ജാസ്മിന മജീദ്,
ജോസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
റഷീദ് പുറ്റംപൊയിൽസ്വാഗതവും , വി കെ രമേശൻറിപ്പോർട്ടും ,ടി എൻ കെ ബാലകൃഷ്ണൻ മാസ്റ്റർനന്ദിയും പറഞ്ഞു

Post a Comment

0 Comments