Ticker

6/recent/ticker-posts

ബ്രയിൻ ട‍്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ മകൻ വെട്ടിക്കൊന്നു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു


താമരശേരിയിൽ ബ്രയിൻ ട‍്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ ( 53)യാണ് മകന്‍റെ ആക്രമണത്തിൽ കെല്ലപ്പെട്ടത്. ഏക മകൻ ആഷിഖ് ആണ് കൃത്യം നടത്തിയത്  . ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സുബൈദയുടെ സഹോദരി ഷക്കീലയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.

'മയക്കുമരുന്നിന് അടിമയായിരുന്ന മകൻ ബംഗളൂരുവിലെ ഡീഅഡിക്ഷൻ സെന്‍ററിൽ ചികിത്സയിലായിരുന്നു. ബ്രയിൻ ട‍്യൂമർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച സഹോദരിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അമ്മയെ കാണാനെത്തിയ മകൻ കൊലപ്പെടുത്തിയ ശേഷം കടന്നുകള‍യുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Post a Comment

0 Comments