Ticker

6/recent/ticker-posts

എം മെഹബൂബ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി


വടകര :എം മെഹബൂബിനെ സി പി ഐ എം  കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെ
രഞ്ഞെടുത്തു. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം മെഹബൂബിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ് എം മെഹബൂബ്.ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജില്ലയിലെ സിപിഐഎമ്മിൻ്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയായ ആളാണ് എം മെഹബൂബ്. യുവജന സംഘടനയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച മെഹബൂബ് പിന്നീട് കോഴിക്കോട് സിപിഐഎമ്മിലെ പ്രധാനനേതാവായി മാറി  
നേരത്തെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം മെഹബൂബിൻ്റെ പേര് ഉയർന്ന് കേട്ടിരുന്നു. കെ കെ ദിനേശന്റെ പേര് കൂടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരുവിഭാഗം ഉയർത്തിയതോടെ സമാവായമെന്ന നിലയിൽ എം ഗിരീഷിന്റെ പേരും വന്നു. വനിതാ സെക്രട്ടറിയെന്ന ചർച്ചയും ഉയന്നിരുന്നു. പി സതീദേവിയുടെയും കെ കെ ലതികയുടെയും പേരുകളാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ എം മെഹബൂബ് തന്നെ സെക്രട്ടറിയായി വരട്ടെയെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

Post a Comment

0 Comments