Ticker

6/recent/ticker-posts

മകരജോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചു

പത്തനംതിട്ട: വൈദ‍്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചു. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം. തമിഴ്നാട് സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരണപ്പെട്ടത്. മകരജോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയായിരുന്നു അപകടം.
വടശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയതായിരുന്നു. ഇവിടെ മരം വീണ് പൊട്ടിയ വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം.

Post a Comment

0 Comments