Ticker

6/recent/ticker-posts

രാമചന്ദ്രൻ കമ്മീഷൻ ഇടപെടൽ ഏകപക്ഷീയം, നിസാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നു : എസ്ഡിപിഐ വഖ്ഫ്- മദ്രസ്സ സംരക്ഷണ സമിതി.




കൊച്ചി : മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ കമ്മീഷൻ നടത്തുന്ന ഇടപെടൽ ഏകപക്ഷീയമാണെന്നും നിസാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള നീക്കം പുതിയ കമ്മീഷനിലൂടെ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നും എസ്ഡിപിഐ വഖ്ഫ്-മദ്രസ സംരക്ഷണ സമിതി എറണാകുളം ജില്ലാ ചെയർമാൻ മാഞ്ഞാലി സുലൈമാൻ മൗലവി വ്യക്തമാക്കി. 

രാമചന്ദ്രൻ കമ്മീഷൻ മുൻ വിധിയോട് കൂടിയാണ് മുന്നോട്ടു പോകുന്നത്. മുനമ്പം ഭൂമി വഖ്ഫ് അല്ലെന്നുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന അദ്ദേഹത്തിന്റെ വാദം പ്രസംഗം കേൾക്കുന്ന ആർക്കും ഉൾകൊള്ളാൻ കഴിയില്ല. 
വഖ്ഫ് ഭൂമിയാണെന്ന് തെളിവ് സഹിതം കണ്ടെത്തിയ നിസാർ കമ്മീഷൻ റിപ്പോർട്ട് 11/5/2021ൽ നിയമസഭ ചർച്ച ചെയ്ത് അംഗീകരി ച്ചിട്ടുള്ളതും(GO(ms) no 166/10, RD 11/5/2010)  ബഹുമാനപെട്ട ഹൈക്കോടതിയിൽ  ഇത് സംബന്ധിച്ച കേസിൽ (wp( c) 26893 /12)18/9/2014 – ലും 24/11/2016 -ലും മുനമ്പം വഖ്ഫ്  ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ  സ്വീകരിച്ച് വരുന്നു എന്ന് കാണിച്ച് ആക്ഷൻ ടേക്കൻ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചിട്ടുള്ളതും 18/11/2017 പുതിയ ആക്ഷൻ ടേക്കൻ റിപ്പോർട്ട്  (REV-F1/312/2017 ഉത്തരവ് പ്രകാരം )പുറത്തിറക്കിയിട്ടുള്ളതുമാണ്.

കേസ് ഹൈക്കോടതിയുടെയും, വഖ്ഫ് ട്രൈബൂണലിന്റെയും പരിഗണനയിൽ ഇരിക്കെ കേവലം നിർദേശം മാത്രം സർക്കാരിന് സമർപ്പിക്കാൻ അധികാരമുള്ള ജുഡീഷ്യൽ കമ്മീഷൻ തന്റെ അധികാര പരിധി മറികടന്ന് കൊണ്ടുള്ള അന്വേഷണങ്ങളും പ്രസ്താവനകളും നടത്തികൊണ്ടിരിക്കുന്നത് ദുരൂഹതയുണർത്തുന്നു.

 നിസാർ കമ്മീഷൻ റിപ്പോർട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ നിന്നാണ്  ജ: രാമചന്ദ്രൻ കമ്മീഷന്റെ നിയമനം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു .

ഇത് വിഷയം കൂടുതൽ നിയമക്കുരുക്കി ലേക്ക്  നയിക്കാനാണ് സാധ്യത
നിയമവിരുദ്ധമായി വഖ്ഫ്  ഭൂമി ക്രയവിക്രയം നടത്തിയവരിൽ നിന്ന് നഷ്ടം  ഈടാക്കി  വഞ്ചിക്കപെട്ടവർക്ക്  മതിയായ നഷ്ടം നൽകി  പ്രശ്നത്തിന് പരിഹാരം കാണുകയാണ് നീതി.  

മുനമ്പം ഉൾപ്പെടെയുള്ള വഖ്ഫ് ഭൂമികൾ സംരക്ഷിക്കാനുള്ള നിയമനീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
മാഞ്ഞാലി സുലൈമാൻ മൗലവി(ചെയർമാൻ )പി പി മൊയ്തീൻ കുഞ്ഞ് ( ജനറൽകൺവീനർ )സലിം കൗസരി( വർക്കിംഗ് ചെയർമാൻ  )
ഷാനവാസ് തായിക്കാട്ടുകര( വൈസ് ചെയർമാൻ )
ജമാൽ മുഹമ്മദ് ( ട്രഷറർ ) എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

 

Post a Comment

0 Comments