Ticker

6/recent/ticker-posts

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്ത് കിണറ്റിൽ വീണ് മരിച്ചു.

 വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്ത് കിണറ്റിൽ വീണ് മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്

മസ്‌കത്ത് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി 
ഷംജീർ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്. താമസസ്ഥലത്തേക്ക് പോകാനായി കാർ എടുക്കാൻ എളുപ്പവഴിയിലൂടെ നടന്നു നീങ്ങിയപ്പോൾ കാൽവഴുതി കിണറ്റിൽ വീഴുകയായിരുിന്നു.

ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നുസ്ര ഷംജീർ. മക്കൾ: നാസർ അമൻ, ഷാസി അമൻ.

Post a Comment

0 Comments