പയ്യോളി : സർഗാലയ കലാകരകൗശല മേള സമാപിച്ചു. കേരള വനം വകുപ്പ് മന്ത്രി A K ശശീന്ദ്രൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി MLA കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു
ആർട്ടിസാൻ, മാധ്യമ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.മികച്ച അച്ചടി മാധ്യമത്തിനുള്ള അവാർഡ് മാതൃഭൂമിയുടെപയ്യോളി ലേഖകൻ സിഎം മനോജ് കുമാറിന് ലഭിച്ചു.
ദൃശ്യമാധ്യമത്തിലുള്ള അവാർഡ് 24 ന്യൂസ് ചാനൽ അസി. എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന് ലഭിച്ചു
മികച്ച ശബ്ദ സംവിധാനത്തിന് മലപ്പുറം മലബാർ സൗണ്ട്സിന് പ്രത്യേക പുരസ്‌കാരം നൽകി. ചടങ്ങിൽ ULCCS ഡയരക്ടർ ശ്രീഷിജിൻ ടി ടി കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ എ എസ്സ്, പയ്യോളി മുനിസിപ്പൽ ചെയർമാൻ ശ്രീ V. K അബ്ദുറഹ്മാൻ, കൗൺസിലർ ശ്രീ മുഹമ്മദ് അഷ്റഫ്, IIHT എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീധന്യൻ, T. അരവിന്ദാക്ഷൻ, മുജേഷ് ശാസ്ത്രി, ബഷീർ മേലടി, ബൈജു എ കെ, ചെറിയാവി സുരേഷ് ബാബു, സി രമേശൻ,യു ടി കരീം,രാജൻ വടക്കയിൽ എന്നിവർ സംസാരിച്ചു. സർഗാലയ സീനിയർ ജനറൽ മാനേജർ ശ്രീ രാജേഷ് ടി കെ നന്ദി പറഞ്ഞു.
പതിനഞ്ച് രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ ഇരുപത്തിനാലിൽപരം സംസ്ഥാനങ്ങളിൽ നിന്നും 300പരം കരകൗശല വിദഗ്ദ്ധർ, ദേശീയ അന്തർദ്ദേശീയ കരകൗശല അവാർഡ് ജേതാക്കളായ കരകൗശല വിദഗ്ദ്ധർ, ഏഴ് തീം വില്ലേജുകളുടെ സോൺ, കലാപരിപാടികൾക്കായി പാറക്കുളത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജ്, പ്രഗത്ഭ വ്യക്തികൾ പങ്കെടുക്കുന്ന ടൂറിസം ടോക്ക് സീരീസ്, അതുല്യ കരകൗശല വിസ്മയ പ്രദർശനം, വൈവിധ്യമേറിയ വിനോദാപാധികളായ ബോട്ടിംഗ്, അണ്ടർ വാട്ടർ ടണൽ അക്വാറിയം, എ ടി വി, പ്രഗത്ഭ കലാകാരന്മാർ ഒരുക്കിയ കലാവിരുന്നുകൾ, മികച്ച മലബാർ ഭക്ഷ്യവിഭവങ്ങളും, വയനാടൻ ഭക്ഷ്യ വിഭവങ്ങളും കൂടാതെ ഉസ്ബെക്കിസ്ഥാൻ, നേപ്പാൾ വിദേശ ഭക്ഷണവിഭവങ്ങളും ഉൾപ്പെട്ട ഭക്ഷ്യ മേള തുടങ്ങിയവയോടെ സമ്പന്നമായിരുന്നു ഈ വർഷത്തെ സർഗാലയ ഫെസ്റ്റിവൽ . ഏതൊരു വിദേശ, തദ്ദേശീയ വിനോദസഞ്ചാരികൾക്കും പറുദീസയായി മാറിയിരിക്കയാണ് സർഗാലയ. ശതാബ്ദി നിറവിലുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജ്മെന്റിലുള്ള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംരംഭമായ സർഗാലയ കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ ഒരു പൊൻതൂവലായി വിദേശവിനോദസഞ്ചാരികളുൾപ്പെടെ ലക്ഷകണക്കിന് സഞ്ചാരികളെ ആകർഷിക്കുകയാണ്. മലബാറിന്റെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് സർഗാലയ നേതൃത്വമാകുകയാണ്. അന്താരാഷ്ട്ര മേളയുടെ വിസ്മയകാഴ്ച്ചകൾക്കിടയിൽ കുടുംബസമേതം പുതുവത്സര ആഘോഷിക്കാൻ സർഗാലയ മാതൃകവേദിയായി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.