Ticker

6/recent/ticker-posts

നാലാം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്ത് കൂടി സ്കൂൾ ബസ് കയറി ദാരുണാന്ത്യം


തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനിയുടെ ദേഹത്ത് കൂടി സ്കൂൾ ബസ് കയറി ദാരുണന്ത്യം. മടവൂർ ഗവ. സ്കൂളിലെ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി മുന്നോട്ട് നടക്കുന്നവഴി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി

Post a Comment

0 Comments