Ticker

6/recent/ticker-posts

പയ്യോളി റോഡ് നിർമ്മാണത്തിന് വേണ്ടിയുള്ള താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം

പയ്യോളി ടൗണിൽ ദേശീയപാതയിൽ മിനി ലോറി 
റോഡ് നിർമ്മാണത്തിന് വേണ്ടിയുള്ള താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  ഇന്ന് രാവിലെ 10 30 ഓടെയാണ് സംഭവം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനി ലോറിയാണ്  റെയിൽവേ സ്റ്റേഷൻ റോഡിന് എതിർവശത്ത് അപകടത്തിൽപ്പെട്ടത്.പയ്യോളി ടൗണിലെ ദേശീയപാത നിർമ്മാണംനടക്കുന്ന താഴ്ഭാഗത്തേക്ക് ലോറിയുടെ മുൻഭാഗം ഇറങ്ങി പോവുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല ജെസിബി ഉപയോഗിച്ച് ലോറി പുറത്തെടുത്തു

ദേശീയപാതയിൽ അടിക്കടി ഉണ്ടാകുന്ന ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണം നിർമ്മാണ കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു

Post a Comment

0 Comments