Ticker

6/recent/ticker-posts

അംഗൻവാടിയിലേക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.

 

ജൂനിയർ ചേമ്പർ ഇന്റർനാഷനലിന്റെ നെകി കി ദീവാർ വാൾ ഓഫ്‌ ഗുഡ്നെസ് എന്ന പരിപാടിയുടെ മേഖലതല ഉദ്ഘാടനം ജെസിഐ പുതിയനിരത്തിന്റെ  ആഭിമുഖ്യത്തിൽ പയ്യോളി മുൻസിപാലിറ്റിയിലെ അയനിക്കാട്  ഒൻപതാം ഡിവിഷൻ 114 നമ്പർ അംഗനവാടിയിൽ കുട്ടികൾക്ക്  കളിപ്പാട്ടങ്ങൾ സമ്മാനിച്ചു മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത് ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ ഡോക്ടർ സുഷിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസിഐ മേഖല വൈസ് പ്രസിഡന്റ്‌ അജീഷ് ബാലകൃഷ്ണൻ, സോൺ ഡയരക്ടർ ഗോകുൽ,വാർഡ് കൗൺസിലർ അൻവർ കയ്യിരിക്കണ്ടി എന്നിവർ ആശംസകൾ അറിയിച്ചു.ജെസിഐ പുതിയനിരത്തിന്റെ 
പ്രസിഡന്റ്‌ ശരത് പിടി സ്വാഗതവും നിധിൻ ഡി എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments