Ticker

6/recent/ticker-posts

മാതാവിനെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തിയുണ്ടായതിനാൽ കുതിരവട്ടത്തേക്ക് മാറ്റി.

കോഴിക്കോട്: താമരശ്ശേരിയില്‍ മാതാവിനെ വെട്ടിക്കൊന്ന മകന് മാനസിക വിഭ്രാന്തിയുണ്ടായതിനാൽ കുതിരവട്ടത്തേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. താമരശ്ശേരി ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവില്‍ സുബൈദയെ കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്കടിമയായ മകന്‍ ആഷിഖ് (24) വെട്ടിക്കൊന്നത്.
സുബൈദയുടെ സഹോദരി സക്കീനയുടെ വേനക്കാവിലെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് കൊല നടത്തിയത്.


 .

Post a Comment

0 Comments