Ticker

6/recent/ticker-posts

ഷാനിഫ് എൻ.പിയെ യൂത്ത് ലീഗ് ആദരിച്ചു


മൂടാടി:സംസ്ഥാന തല സ്പെഷ്യൽ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ 
കോടിക്കൽ നാഗപറമ്പിൽ ഷാനിഫിനെ മുസ്ലിംയൂത്ത് ലീഗ് കോടിക്കൽ ശാഖ കമ്മിറ്റി ആദരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയും തിക്കോടി പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പി.വി ജലീൽ സാഹിബും ഉപഹാരം നൽകി. msf തിക്കോടി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഷാനിബ് കോടിക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വി.കെ അലി, ലത്തീഫ്, വസിം കുണ്ടുകുളം, മുഹമ്മദ് യാസിർ, അജ്ഹദ് റോഷൻ, ആദിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments