Ticker

6/recent/ticker-posts

വിദ്യാർത്ഥികളോടും , പിന്നെ അധ്യാപകരോടും രണ്ട് വാക്ക് .



ഇസ്മായിൽ കെ കെ

പ്രതിസന്ധികളെ വൈകാരികമായി കൈകാര്യം ചെയ്യുന്നതിന് പകരം വിവേകത്താൽ വൈകാരികതയെ കീഴ്പെടുത്തുമ്പോഴാണ് നാം വിവേകമുള്ള മനുഷ്യനാവുന്നത് . ഒരു ലക്ഷ്യത്തിലേക്കുള്ള പ്രവർത്തന പാതയിൽ നാം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശനങ്ങളെ ലക്ഷ്യബോധം മറന്നു കൈകാര്യം ചെയ്യുമ്പോൾ നമ്മുടെ പ്രവർത്തനം പരാജയപ്പെടുകയും ലക്ഷ്യത്തിലേക്ക് എത്താതിരിക്കുകയൂം ചെയ്യും , ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരു വീഡിയോയിൽ വിദ്യാർത്ഥി തന്റെ അധ്യാപകനെ ഭീഷണി പെടുത്തുകയും അധ്യാപകൻ ഭീഷണിയുടെ മുമ്പിൽ വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ  ഇവിടെ ആരാണ് വിവേകത്തോടെ പെരുമാറിയതെന്ന ചിന്താന്വേഷണം നിരാശയാണ് സമ്മാനിച്ചത് . തന്റെ വിദ്യാർത്ഥിയെ വിദ്യ അഭ്യസിപ്പിച്ചു വിജയത്തിലേക്ക് എത്തിക്കേണ്ട ബാധ്യത മറന്നുകൊണ്ടുള്ള അധ്യാപകന്റെ പെരുമാറ്റവും തനിക്ക് ജ്ഞാനം നൽകുന്ന തന്റെ ഗുരുനാഥനോട് പെരുമാറേണ്ട രീതി മറന്നുകൊണ്ടുള്ള കുരുത്തക്കേട് കാട്ടിയ വിദ്യാർത്ഥിയും , ഇവൻ കുരുത്തംകെട്ട വിദ്യാർത്ഥിയാണെന്ന് മാലോകരെ അറിയിക്കാൻ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച അദ്ധ്യാപകരും ഒരുപോലെ ലക്‌ഷ്യം മറന്നുപോയ വൈകാരികതയുടെ അടിമകളായിപ്പോയിരിക്കുന്നു. വിദ്യാർത്ഥികളെ സമൂഹത്തിനും രാജ്യത്തിനും ഉതകുന്നരീതിയിൽ വളർത്തിയെടുക്കാനുള്ള എല്ലാവിധ പരിശീലനങ്ങളും നൽകി  നല്ല അധ്യാപകരെ വാർത്തെടുക്കുന്ന സംവിധാനങ്ങൾ ഉണ്ടായിരിക്കെ ക്ഷുഭിതനായ വിദ്യാർത്ഥിയുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കി കുട്ടിയുടെ മനസറിഞ്ഞു തിരുത്താൻ കഴിയാതെ പോയത് ദുഖകരമാണ് , മനസ്സറിഞ്ഞുള്ള സംഭാഷണങ്ങൾ കൊണ്ടും സ്നേഹവായ്‌പോടെയുള്ള ഇടപെടൽ കൊണ്ടും വിദ്യാർത്ഥിയെ വശീകരിക്കാൻ അധ്യാപകന് കഴിയാതെ പോകുമ്പോൾ വിദ്യാർത്ഥിക്ക് മുമ്പേ തോൽക്കുന്നത് അധ്യാപകനാണ് . ദുരന്ത വാർത്തകൾ സൃഷ്ടിച്ച ഒട്ടേറെ മനുഷ്യരുടെ ജീവിതപരാജയ കഥയിൽ 
സമൂഹം തിരുത്തപ്പെടുകയോ പൊരുത്തപ്പെടുകയോ ചെയ്യാതെപോയ അനുഭവങ്ങളുടെ നീറുന്ന കഥകൾ ഉണ്ടാവാറുണ്ട് . സോഷ്യൽ മീഡിയ വിചാരണക്ക് വിധേയനായ വിദ്യാർത്ഥിയുടെ പാശ്ചാതാപം അധ്യാപകർ പരിഗണിക്കപ്പെടേണ്ടതായിരുന്നു , തെറ്റു ചെയ്ത വിദ്യാർത്ഥിയെ സോഷ്യൽ മീഡിയ വിചാരണക്കും പഠനം മുടക്കി പകരം ചോദിക്കുകയും ചെയ്യുന്ന അധ്യാപക ശൈലിയിലേക്കും നയിച്ചത് മാതൃകാപരമല്ല ,  പാശ്ചാത്തപിച്ചു മടങ്ങി മിടുക്കനായി വളരാനുള്ള അവസരങ്ങളായിരുന്നു ആ വിദ്യാർത്ഥിയുടെ മുമ്പിൽ വിവേകമുള്ള സമൂഹം സൃഷ്ടിക്കേണ്ടത് .  ആനക്കര ഹൈസ്‌കൂളിലെ വിദ്യാർത്ഥി ഈ വിഷയത്തെ  പോസിറ്റീവായി ഉൾക്കൊള്ളണമെന്നാണ് എന്റെ ആഗ്രഹം , "മോനെ നിന്റെ നന്മക്ക് വേണ്ടിയാണ് അധ്യാപകൻ നിന്റെ മൊബൈൽ വാങ്ങി വെച്ചത് , ആ സാഹചര്യത്തെ നീ കൈകാര്യം ചെയ്തരീതി അതിവൈകാരികമായിട്ടായിരുന്നു , നിന്റെ വൈകാരികപ്രകടനം കാരണം നിനക്കല്ലതെ അധ്യാപകന് ഒന്നും സംഭവിക്കാനില്ല, നിന്നിൽ സംഭവിച്ചത്  മാപ്പർഹിക്കാത്ത മഹാപാപമല്ലന്നും പാശ്ചാത്താപത്തിലൂടെ മോക്ഷം കിട്ടാൻ മാത്രമായുള്ളൊരു അപരാധമാണെന്നും മനസിയിലാക്കി  ജീവിതത്തിൽ ഇത്തരം അപാകതകൾ ആവർത്തിക്കപ്പെടാതെ നല്ല 
വാർത്തകൾ സൃഷ്ടിച്ചു ഈ വിഷയത്തോട് മറുപടി പറഞ്ഞു ഉത്തമനായൊരു പൗരനാവാൻ ശ്രമിക്കണം ", സമൂഹം അതിന് അവസരം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

Post a Comment

0 Comments