Ticker

6/recent/ticker-posts

തിക്കോടികല്ലകത്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക അഡ്വ: കെ പ്രവീൺ കുമാർ




തിക്കോടി കല്ലകം ബീച്ചിൽ വയനാട് സ്വദേശികളായ നാല് വിനോദ സഞ്ചാരികൾ കടലിൽ മുങ്ങിമരിക്കാൻ കാരണം   വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണെന്ന് ജില്ലാകോൺഗ്രസ്സ് കമ്മറ്റി അദ്ധ്യക്ഷൻ അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.
ജില്ലയിലെ ഏക ഡ്രൈവിംഗ് ബീച്ചായ കല്ലകത്ത് പ്രതിദിനം നൂറ് കണക്കിന് സ്വദേശീയരും അയൽ ജില്ലകളിൽ നിന്നുള്ളവരുമായ വിനോദസഞ്ചാരികൾ എത്തിച്ചേരുന്നതിനാൽ   മതിയായ സുരക്ഷാ സംവിധാനങ്ങൾ അധികാരികൾ ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധസായാഹ്നവും, അപകടത്തിൽപ്പെട്ടവരെ കരയിലെത്തിക്കുവാൻ ജീവൻ പണയം വെച്ച് രക്ഷാപ്രവത്തനത്തിന് നേതൃത്വം കൊടുത്ത മത്സ്യ തൊഴിലാളികളായ നാട്ടുകാരെ ആദരിക്കുകയും ചെയ്ത 
പരിപാടി DCC പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു .

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ജയേന്ദ്രൻ തെക്കെകുറ്റി അദ്ധ്യക്ഷതവഹിച്ചു
മഠത്തിൽ നാണു മാസ്റ്റർ,സന്തോഷ് തിക്കോടി
കെ.ടി. വിനോദൻ
വി.പി. ദുൽഖിഫിൽ
പി.വി. അബ്ദുൾ അസീസ്
ഹാഷിംകോയ തങ്ങൾ
പ്രേമാ ബാലകൃഷ്ണൻ, അസീസ് തിക്കോടി എന്നിവർ സംസാരിച്ചു 
 മഠത്തിൽ രാജീവൻ സ്വാഗതവും
 വി.പി. നാസർ നന്ദിയും പറഞ്ഞു






Post a Comment

0 Comments