Ticker

6/recent/ticker-posts

തിക്കോടി കല്ലകത്ത് കടപ്പുറത്ത് വിനോദ സഞ്ചാരികളുടെ മരണം. അധികാരികളുടെസുരക്ഷാ വീഴച്ച : എസ് ഡി പി ഐ

കൊയിലാണ്ടി : തിക്കോടി കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ച സംഭവത്തിൽ അധികാരികളുടെ സുരക്ഷാ വീഴ്ച്ചയെന്ന്  എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡണ്ട്‌ സകരിയ എം കെ പറഞ്ഞു. 
കടൽത്തീര പ്രേമികൾ കൊതിക്കുന്ന എല്ലാ  പുണ്യങ്ങളാലും സമ്പന്നമായ തിക്കോടി ബീച്ച് അതിൻ്റെ ആകർഷകമായ സൗന്ദര്യത്താൽ ദിവസവും നൂറ് കണക്കിന് വിനോദസഞ്ചാരികളും പ്രാദേശിക കുടുംബങ്ങളുമാണ് കടൽ തീരം സന്ദർശിക്കാൻ വരുന്നത്.ഇവിടെ വരുന്ന സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷ ഇല്ലാത്തതുകൊണ്ട് അപകടങ്ങൾ പതിവായിരിക്കുകയാണ് പ്രകൃതിയാൽ അനുഗ്രഹീതമായ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തിക്കോടി ബീച്ചിനോട് അധികാരികൾ  കാണിക്കുന്ന അനാസ്ഥ എടുത്ത് പറയേണ്ടതാണ്. ആവശ്യത്തിന് വെളിച്ചമേ മുന്നറിയിപ്പ് ബോർഡോ ഇല്ല. കോസ്റ്റൽ പോലീസോ മറ്റ് സംവിധാനങ്ങളോ ഇല്ല പെട്ടന്ന് അപകടങ്ങൾ ഉണ്ടായാൽ നാട്ടുകാരുടെ ഇടപെട്ടൽ മാത്രമാണ് ഏക ആശ്രയം. ദിവസവും നൂറുകണക്കിന്  വിനോദസഞ്ചാരികൾ വരുന്ന തിക്കോടി ഡ്രൈവ് ഇൻ ബീച്ച് അപകട ഭീഷണിയിലാണ്. നിരന്തരം അപകടം പതിവായിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത അധികാരികളുടെ അനാസ്ഥ ജനങ്ങൾ തിരിച്ചറിയണമെന്നും. നാലുപേരുടെ  മരണത്തിനിടയാക്കിയ സംഭവിത്തിൽ ഉണ്ടായ സുരക്ഷാ വീഴച്ച പരിശോധിച്ച് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments