Ticker

6/recent/ticker-posts

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോംബി ചെമ്മന്നൂരിന് ജാമ്യം


കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ  ബോംബി ചെമ്മന്നൂരിന് ജാമ്യം ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ് കഴിഞ്ഞത്. ജാമ്യ ഹരജിയിലെ ചില പരാമര്‍ശങ്ങള്‍ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചാണ് കോടതി നടപടി.



ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമര്‍ശത്തിനാണ് വിമര്‍ശനം. പരാമര്‍ശം പിന്‍വലിക്കുന്നതായി ബോചെയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടരെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ബോബി ചെമ്മണൂരും സെലിബ്രിറ്റി ആണെന്നാണ് വാദമെന്നും എന്നിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും പ്രതിഭാഗം അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.
എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുമെന്ന് ഉറപ്പായതോടെ ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസാണെന്നും പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ബോബിയുടെ പ്രധാന വാദം.

Post a Comment

0 Comments