Ticker

6/recent/ticker-posts

ദേശീയപാത നിര്‍മാണ പ്രവർത്തി നടത്തുന്ന ക്രെയിന്‍ മോഷണം പോയി

കണ്ണൂര്‍: ദേശീയപാത നിര്‍മാണ പ്രവർത്തി നടത്തുന്ന ക്രെയിന്‍ മോഷണം പോയതായി പരാതി. ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷണം പോയത്. ഞായറാഴ്ച രാവിലെ മുതല്‍ ക്രെയിന്‍ കാണാനില്ലെന്നാണ് പരാതി. ദേശീയപാതയില്‍ കുപ്പം പാലത്തിന്റേയും മറ്റും ജോലികള്‍ക്കായി നിര്‍ത്തിയിട്ടതായിരുന്നു ഇതെന്ന് കമ്പനിഅധികൃതർ അറിയിച്ചു. എഞ്ചിനിയര്‍ സൂരജ് സമര്‍പ്പിച്ച പരാതിയില്‍ പോലിസ് കേസെടുത്തു. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ക്രെയിന്‍ മോഷ്ടിച്ചു കൊണ്ടുപോവുന്നതിന്റെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്

Post a Comment

0 Comments