Ticker

6/recent/ticker-posts

മൊബൈല്‍ഫോണുമായി എത്തിയ വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചെടുത്ത അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു

സ്‌കൂളില്‍ മൊബൈല്‍ഫോണുമായി എത്തിയ വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചെടുത്ത അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നു ചേരുന്ന പിടിഎ യോഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. എന്നാല്‍, സംഭവത്തില്‍ മാനസാന്തരമുണ്ടെന്ന് കുട്ടി പോലിസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്. പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണ്. തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്നും കുട്ടി അഭ്യര്‍ത്ഥിച്ചു. കുട്ടിക്കെതിരായ അധ്യാപകരുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് തൃത്താല പോലിസ് പറഞ്ഞിരുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത് സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ഥിയെ അധ്യാപകന്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ പ്രധാന അധ്യാപകന് കൈമാറി. ഫോണ്‍ ആവശ്യപ്പെട്ടാണ് കുട്ടി പ്രധാനാധ്യാപകന്റെ മുറിയിലേക്ക് പോയതും വാക്കുതര്‍ക്കം ഉണ്ടായതും.

Post a Comment

0 Comments